തിരുവനന്തപുരം: 2026 സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടക്കും
തിരുവനന്തപുരം: 2026-ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. ചടങ്ങിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത്വം വഹിക്കുകയും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റു ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്തു.
സംഘാടക സമിതി രൂപീകരണ യോഗം അഡീഷണൽ ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷൻ ശ സന്തോഷ് സി.എ.യുടെ അധ്യക്ഷതയിൽ പട്ടം സ്‌കൂളിൽ നടന്നു. യോഗം തിരുവനന്തപുരം നഗരസഭാ കൗൺസിലർ രേഷ്മ പി. ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഷൈൻമോൻ എം.കെ. വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പകർച്ചവ്യാധി, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പ്രവർത്തകർക്കൊപ്പം വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.