തമിഴ്നാട്: വിജയ് രാഷ്ട്രീയ രംഗത്ത് മുന്നേറുന്നു
തമിഴ്നാട്: എംജിആറും ജയലളിതയും കഴിഞ്ഞ് തമിഴ് മണ്ണിൽ അധികാരത്തിലെത്തുന്ന പുതിയ സിനിമാതാരമായി വിജയ് മാറുകയാണ്. സിനിമാ മേഖല ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയ്, ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്‌നാട് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി എഴുതുകയാണ്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറുന്നത് രാഷ്ട്രീയ വൃത്തികളെ അമ്പരപ്പിക്കുന്നുണ്ട്.