ചെന്നൈ: ടിവികെ വൻ മുന്നേറ്റം, ഡിഎംകെ മൂന്നാമത്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ വോട്ടെണ്ണലിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ടിവികെ 104 സീറ്റുകളിൽ മുന്നിലാണ്. ചെന്നൈയിലെ അണ്ണാ അറിവാലയിൽ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ തുടരുമ്പോൾ, രാവിലെ ആഘോഷത്തിനായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും ഡിഎംകെ പ്രവർത്തകർ നീക്കം ചെയ്യുന്നതായി റിപ്പോർട്ട് നൽകുന്നു.
നഗര മേഖലകളിൽ ഉൾപ്പെടെ ലഭിക്കുന്ന ശക്തമായ പിന്തുണ ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ മാറ്റം സൃഷ്ടിച്ചതായി വിലയിരുത്തൽ. എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ ഏകദേശം 64 സീറ്റുകളിൽ മുന്നേറ്റം നടത്തുകയാണ്. പതിറ്റാണ്ടുകളായി ഡിഎംകെ-എഐഎഡിഎംകെ തമ്മിൽ മാത്രം നടന്ന പോരാട്ടത്തിന് ഇടയിൽ വിജയയുടെ ടിവികെ ശക്തമായി രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കടുത്ത ത്രികോണ മത്സരം രൂപപ്പെട്ടിരിക്കുകയാണ്.