logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

ലക്ഷദ്വീപിൽ ബി.ജെ.പി യുടെ പകപോക്കൽ നടപടികൾ തുടർക്കഥയാവുന്നു.


“പൊതുതാൽപര്യം” എന്ന പേരിൽ നിർബന്ധിത വിരമിപ്പിക്കൽ.

വിവിധ വകുപ്പുകൾ പുറത്തു വിടുന്ന ഉത്തരവുകളിൽ (J)/(l) of Fundamental Rule 56, and Rule 42 of CCS (Pension) Rules, 2021 വകുപ്പുകൾ പ്രകാരമാണ് നിർബന്ധിത വിരമിക്കൽ എന്ന പേരിൽ കൂട്ട പിരിച്ചുവിടലുകൾ നടക്കുന്നത്.

ഉദ്യോഗസ്ഥന്റെ സേവന തുടർച്ചയെക്കുറിച്ച് റിവ്യൂ കമ്മിറ്റി വിലയിരുത്തൽ നടത്തിയെന്നും, ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സേവനം തുടരുന്നത് “പൊതുതാൽപര്യത്തിന് അനുകൂലമല്ല” എന്ന് കണ്ടെത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നു.

ഉത്തരവിൽ “പബ്ലിക് ഇന്ററസ്റ്റ്” എന്നത് പ്രധാന കാരണം ആയി കാണിച്ചിട്ടുണ്ടെങ്കിലും, അതിന്റെ വിശദീകരണം ഒന്നും നൽകിയിട്ടില്ല. എന്താണ് പൊതുതാൽപര്യത്തിന് വിരുദ്ധമായത്?, ഉദ്യോഗസ്ഥന്റെ പ്രകടനത്തിലെ ഏത് ഭാഗമാണ് പ്രശ്നമെന്നത് വ്യക്തമല്ല. പൊതുതാത്പര്യം എന്നതിനു പകരം “അഡ്മിസ്ട്രേറ്റീവ് താല്പര്യം” എന്ന വാക്കായിരിക്കും കൂടുതൽ ഉചിതം.

ഉത്തരവിൽ ഇതൊരു “ശിക്ഷയല്ല” എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, സേവനം തൽക്ഷണം അവസാനിപ്പിക്കുന്നത് വ്യക്തിപരമായ പ്രതിച്ഛായയെ ബാധിക്കുന്നത് കൊണ്ട് ഇതൊരു de facto punishment ആയി കാണാം.

ഈ ഉത്തരവ് നിയമപരമായ അധികാര പരിധിക്കുള്ളിൽ വന്നാലും,
അതിന്റെ സുതാര്യത ഉറപ്പ് വരുത്താൻ Review Committee റിപ്പോർട്ട് പബ്ലിഷ് ചെയ്യുകയോ, ആ വ്യക്തിക്ക് കൈമാറുകയോ വേണം. ആ റിപ്പോർട്ടിൽ പിഴവുകൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥന് അപ്പീൽ സംവിധാനം നൽകുകയും വേണം. ഇതിന് ലക്ഷദ്വീപിലെ ഉദ്യോഗസ്ഥ സംഘടനകൾ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

45
2285 views

Comment