logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

കവരത്തിയിൽ വീണ്ടും തുഗ്ലക്ക് പരിഷ്കാരം: “സുരക്ഷയുടെ പേരിൽ വാഹന നിയന്ത്രണം”

ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയ കാവറത്തി മേഖലയിലെ വാഹന നിയന്ത്രണ ഉത്തരവ് ഒരു സാധാരണ ട്രാഫിക് നിയന്ത്രണ നടപടിയെന്നതിലുപരി, ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള സമീപനത്തെ തുറന്നുകാട്ടുന്നതാണ്. Western Jetty beach റോഡിലും Y Junction മുതൽ Helipad വരെയുള്ള ഭാഗത്തും വൈകുന്നേരങ്ങളിൽ വാഹനഗതാഗതം നിരോധിക്കുന്ന ഈ ഉത്തരവ്, “പബ്ലിക് സേഫ്റ്റി”യും “പെഡസ്റ്റ്യൽ സൗകര്യം” എന്ന പേരിൽ ഭരണകൂടം ന്യായീകരിക്കാൻ ശ്രമിക്കുകയാണ്.

കാവറത്തി പോലുള്ള ചെറിയ ദ്വീപിൽ ട്രാഫിക് തിരക്ക് എന്നത് സ്വാഭാവികമായി നിയന്ത്രിതമായ ഒന്നാണ്. അതിനെ ഒരു വലിയ നഗര പ്രശ്നമായി കാണുകയും അതിനുള്ള പരിഹാരമായി നേരിട്ട് വാഹന നിരോധനം കൊണ്ടുവരുകയും ചെയ്യുന്നത് യാഥാർത്ഥ്യബോധമില്ലാത്ത സമീപനമാണ്. ഉത്തരവിൽ യാതൊരു കൃത്യമായ ഡാറ്റയും, ട്രാഫിക് പഠനങ്ങളും, അപകട കണക്കുകളും ഉൾപ്പെടുത്തിയിട്ടില്ല. “Evening peak hours” എന്ന പൊതുവായ പരാമർശം മാത്രം ആശ്രയിച്ച് എടുത്ത തീരുമാനമാണിത്. ഇത് “evidence-based governance” എന്ന അടിസ്ഥാന തത്വത്തെ തന്നെ ലംഘിക്കുന്നു.

രണ്ടാമതായി, ഭരണകൂടം ഈ നിയന്ത്രണത്തെ “least restrictive measure” എന്ന നിലയിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ ഇതിന് മുൻപായി പരിഗണിക്കാവുന്ന പല മാർഗങ്ങളും അവഗണിച്ചിരിക്കുന്നു. സ്പീഡ് നിയന്ത്രണം, one-way സംവിധാനം, കാൽനടക്കാർക്കായുള്ള പ്രത്യേക പാതകൾ, ഹെവി വെഹിക്കിൾ നിയന്ത്രണങ്ങൾ എന്നിവ പോലുള്ള അടിസ്ഥാന പരിഹാരങ്ങൾ പോലും പരിശോധിക്കാതെ, നേരിട്ട് സമ്പൂർണ നിരോധനത്തിലേക്ക് കടക്കുന്നത് ജനങ്ങളെ കരുതികൂട്ടി പ്രകോപിതരാക്കാൻ മാത്രമെ സഹായിക്കൂ. ഇന്ന് ബീച്ച് റോഡിൽ നമ്മൾ കണ്ടതും അത് തന്നെയാണ്.

ഈ ഉത്തരവിന്റെ ഏറ്റവും വലിയ ദൗർബല്യം അതിന്റെ “consultation deficit” ആണ്. പ്രാദേശിക ജനങ്ങൾ, വ്യാപാരികൾ, മത്സ്യബന്ധന തൊഴിലാളികൾ, ടൂറിസം മേഖലയിലെ പങ്കാളികൾ എന്നിവരുടെ അഭിപ്രായങ്ങൾ തേടിയിട്ടില്ല. ഒരു ജനാധിപത്യ ഭരണകൂടത്തിൽ, പൊതുജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ ഇങ്ങനെ ഏകപക്ഷീയമായി എടുക്കുന്നത് ഗുരുതരമായ പ്രശ്നമാണ്. ഇത് participatory governance എന്ന ആശയത്തെ പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ്.

ഈ ഉത്തരവ് ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് കൂടുതൽ ആശങ്കജനകം. കഴിഞ്ഞ കുറച്ച് കാലമായി ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന വിവിധ ഭരണപരമായ തീരുമാനങ്ങളിൽ ഒരു പൊതു പ്രവണത കാണാം — കേന്ദ്രഭരണത്തിന്റെ നിയന്ത്രിത സമീപനം, പ്രാദേശിക ജീവിതരീതികളിൽ ഇടപെടൽ, അപ്രതീക്ഷിതമായ ഉത്തരവുകൾ, “പബ്ലിക് ഇന്ററസ്റ്റ്” എന്ന പേരിൽ blanket നിയന്ത്രണങ്ങൾ. ഈ വാഹന നിയന്ത്രണവും അതേ ശ്രേണിയിൽപ്പെടുന്നു.

IAS പോലുള്ള ഉയർന്ന വിദ്യാഭ്യാസവും പരിശീലനവും നേടിയ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് സുതാര്യവും സമതുലിതവുമായ പരിഹാരങ്ങളാണ്. എന്നാൽ, ഇവിടെ കാണുന്നത് “context blindness” ആണ് — ദ്വീപ് ജീവിതത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാതെ നടപ്പിലാക്കുന്ന സമീപനം. കൂടാതെ, ചെറിയ ഒരു സാമൂഹിക പ്രശ്നം പോലും നിയമപരമായ ഉത്തരവുകളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന “over-legalization” എന്ന പ്രവണതയും വ്യക്തമാണ്.

ഈ ഉത്തരവിന്റെ പിന്നിലുള്ള യഥാർത്ഥ ഉദ്ദേശം എന്താണെന്ന് പരിശോധികേണ്ടതുണ്ട്. പൊതുസ്ഥലങ്ങളെ കൂടുതൽ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമോ? അല്ലെങ്കിൽ “pedestrian-friendly island” എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമമോ? അല്ലെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിലെ വീഴ്ചകൾ മറയ്ക്കാനുള്ള ഒരു എളുപ്പവഴിയോ? എന്തുതന്നെയായാലും, ഇതിന്റെ ഫലമായി ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നത് സംശയമില്ല.

വൈകുന്നേരങ്ങളിൽ നടക്കുന്ന വ്യാപാര പ്രവർത്തനങ്ങൾക്കും, സാധാരണ ഗതാഗത സൗകര്യങ്ങൾക്കും, അടിയന്തര സാഹചര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈ നിയന്ത്രണം ബാധകമാകും. “Public convenience” എന്ന പേരിൽ കൊണ്ടുവന്ന ഈ നടപടി, യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ അസൗകര്യം സൃഷ്ടിക്കുന്നതാണ്.

ജനങ്ങൾ ഈ കരിനിയമത്തിനെതിരെ ഒരുമിച്ചുനിന്നു പ്രതിരിധിക്കുന്ന കാഴ്ചയാണ് ഇന്ന് ബീച്ച് റോഡിൽ കണ്ടത്.

27
1678 views

Comment