logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും

ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ് നടക്കുക. തിരിച്ചുവരവിന് കോണ്‍ഗ്രസം മൂന്നാം തവണയും വിജയം തുടരാൻ ബിജെപിയും പ്രതീക്ഷയിൽ ശക്തമായ പോരാട്ടമാണ് അസമിൽ നടക്കുക. മുന്നണികൾ തമ്മിൽ വാക്പോരും മുറുകുകയാണ്.

ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ കഴിഞ്ഞ ദിവസം പ്രസ്‍താവന നടത്തിയിരുന്നു. അതിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അതിനെതിരെ പ്രതികരിച്ചു. ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് കോൺ​ഗ്രസ് തിരിച്ചടിച്ചു. വാക്പോരുകൾ മുറുകുമ്പോൾ പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. തുടരുമോ തിരിച്ചുവരുമോ എന്നത് പ്രവചനാതീതമാണ്.

2
674 views

Comment