logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

വനിതാ ദിനാചരണം: കവയിത്രി റൂബി കല്ലറയ്ക്ക് അനന്തപുരി സാഹിത്യ കൂട്ടായ്മയുടെ ആദരവ്

വനിതാ ദിനാചരണം: കവയിത്രി റൂബി കല്ലറയ്ക്ക് അനന്തപുരി സാഹിത്യ കൂട്ടായ്മയുടെ ആദരവ്

​തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് അനന്തപുരി സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ കവയിത്രി റൂബി കല്ലറയ്ക്ക് ആദരവ്. കലയുടെ സർഗാത്മക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്ത് മികച്ച കലാകാരികളെയാണ് കൂട്ടായ്മ ആദരിച്ചത്. ഇതിൽ ഒരാളായാണ് റൂബി കല്ലറ തിരഞ്ഞെടുക്കപ്പെട്ടത്.
​മഹാത്മാഗാന്ധി സർവകലാശാലയുടെയും കേരള കേന്ദ്ര സർവകലാശാലയുടെയും മുൻ വൈസ് ചാൻസിലറായ പ്രൊഫ. ഡോ. ജാൻസി ജെയിംസിൽ നിന്നാണ് റൂബി കല്ലറ ഈ ആദരവ് ഏറ്റുവാങ്ങിയത്. സാഹിത്യ-സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വത്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ പ്രതികരിച്ചു.
​ഇതിനുപുറമെ, ആത്മ വേദി സാഹിത്യ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലും റൂബി കല്ലറ പങ്കെടുത്തു. ചടങ്ങിൽ വെച്ച് 'മകരമഞ്ഞ്' എന്ന പുസ്തകം ശ്രീമതി ഗിരിജ സേതുനാഥിൽ നിന്നും കാര്യവട്ടം ശ്രീകണ്ഠൻ സാറിൽ നിന്നുമായി അവർ ഏറ്റുവാങ്ങി.

16
303 views

Comment