ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് സഹായമായി സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ നാല് പേർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി.
ചടങ്ങിൽ ക്ഷേമകാര്യ മെമ്പർ ശ്രീ വിജയൻ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീ സന്തോഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി ഷിനിലേഷ് സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ ജലീൽ, ശ്രീമതി ശ്രീലത, ശ്രീമതി ഷാനി, ശ്രീമതി ശാന്തി എന്നിവർ ആശംസകൾ നേർന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി സാബിത ആശംസ അറിയിച്ചു.
ശിശു വികസന പ്രൊജക്റ്റ് ഓഫീസർ ശ്രീമതി അനിത കെ. എം നന്ദി രേഖപ്പെടുത്തി.