logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

കൊയിലാണ്ടി നഗരസഭ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ഇ.എം.എസ് സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി ബഹു : കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: പി. സതീദേവി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി. ബിന്ദു സ്വാഗതവും. മുഖ്യപ്രഭാഷണം -ഉപകാര സമർപ്പണം കുടുംബശ്രീ ജില്ലാ മിഷൻ ചെയർപേഴ്സൺ ശ്രീമതി കവിത പി സി നിർവഹിച്ചു . മജീഷ്യൻ ശ്രീജിത്ത് വിയൂര് പരിപാടിയിൽ മുഖ്യ അതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദൃശ്യ.എം, കൗൺസിലർമാരായ പാർലമെന്ററി പാർട്ടി ലീഡർ ശ്രീമതി ശ്രീജ റാണി, ശ്രീമതി തസ്നിയ എം കെ, ശ്രീമതി അഭിന നാരായണൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി. രമിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ സതി ദേവിക്ക് നഗരസഭയുടെ ഉപഹാര സമർപ്പണവും, CDS അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. ICDS സൂപ്പർവൈസർ അനുഷ കെ.കെ പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു. വനിതകളുടെ കലാപരിപാടികൾ, മാജിക് ഷോ, ചെണ്ട മേളം,( മിഥുൻ രാജ്) ഡിജെ എന്നിവ നടത്തി.

0
62 views

Comment