logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

ഇതൊരു കൊലപാതകമാണ്

ഇതൊരു കൊലപാതകമാണ് — ദ്വീപ് സമൂഹത്തിന്റെ കെട്ടുപോയ പ്രതികരണശേഷിയും ഭരണകൂടത്തിന്റെ അനാസ്ഥയും ചേർന്നുണ്ടാക്കിയ കുറ്റകൃത്യത്തിന്റെ ഇരയാണ് ആ പിഞ്ച് കുഞ്ഞ്. ഒരു നാല് മാസം പ്രായമുള്ള കുട്ടി ചികിത്സ കിട്ടാതെ മരിക്കുമ്പോൾ, അത് “ദുർഭാഗ്യം” എന്ന് വിധിയെഴുതുന്നത് യഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.

ദ്വീപ് സമൂഹത്തോട് ഒരു ചോദ്യം:
ഇത് നിങ്ങളുടെ കുഞ്ഞല്ലാത്തത് കൊണ്ടാണോ നിങ്ങൾ മിണ്ടാതിരിക്കുന്നത്? ഓരോ ദുരന്തവും കഴിഞ്ഞാൽ കുറച്ച് ദിവസത്തെ സാമൂഹ്യ മാധ്യമ ചർച്ചകൾക്കും പ്രാർത്ഥനകൾക്കുമപ്പുറം — പിന്നെ വീണ്ടും പഴയപോലെ മൗനം.
ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും പൊതുവായ പ്രതിഷേധമില്ല, കൂട്ടായ പ്രതികരണങ്ങളില്ല, ഉത്തരവാദികളെ നിയമപരമായി നേരിടാനുള്ള പ്രവർത്തനങ്ങളില്ല — ഈ അനാസ്ഥ തന്നെയാണ് ഭരണകൂടത്തെ കൂടുതൽ നിർഭയമാക്കുന്നത്.

ഒരു സമൂഹം സ്വന്തം ആരോഗ്യാവകാശത്തിനായി നിലകൊള്ളാത്തപ്പോൾ, അതിന്റെ അവഗണന ഭരണകൂടത്തിന് അനുമതിപത്രമാകുന്നു.

ഭരണകൂടത്തോട്:
ഈ മരണം കേവലം ഒരു മെഡിക്കൽ നെഗ്ലിജൻസ് മാത്രമല്ല — ഭരണപരമായ പരാജയങ്ങളുടെ തുടർച്ചയാണ്.
• അടിയന്തര മെഡിക്കൽ ഇവാകുവേഷൻ സമയബന്ധിതമായി നടപ്പിലാക്കാത്തത്.
• റഫറൽ നടപടികളിൽ വൈകൽ
• ദ്വീപുകൾക്ക് അനുയോജ്യമായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർഷങ്ങളായി സൃഷ്ടിക്കാത്തത്

ഈ കുഞ്ഞിന്റെ മരണം ആംബുലൻസ് കിട്ടാതിരുന്നതിനാൽ മാത്രം ഉണ്ടായതല്ല;
ഇത് വർഷങ്ങളായി നീണ്ട അവഗണനയും സമൂഹത്തിന്റെ നിഷ്ക്രിയമായ മൗനവും ചേർന്നുള്ള കൊലപാതകമാണ്.

ഇനി ചോദ്യം വ്യക്തമാണ്:
ഇത് ഒരു കുടുംബത്തിന്റെ സ്വകാര്യ ദുരന്തമായി വീണ്ടും മറക്കണോ?
അല്ലെങ്കിൽ “ഇനിയും ഒരിക്കലും ആവരുത്” എന്ന് ഉറക്കെ ആവശ്യപ്പെടുന്ന ദ്വീപ് സമൂഹമായി മാറണോ?

അനുശോചനങ്ങൾ മതിയാവില്ല.
പ്രാർത്ഥനകൾ മതിയാവില്ല.

ഉത്തരവാദികളെ നിയത്തിന് മുന്നിൽ കൊണ്ടുവരാത്ത ഓരോ ദിവസവും അടുത്ത ഇരയിലേക്കുള്ള ദൂരം മാത്രമാണ്.

271
8060 views

Comment