logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

ശബരിമല സ്വർണ്ണക്കുള്ള കേസിൽ നടൻ ജയറാമിന് ഇ ഡി നോട്ടീസ്

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: നടന്‍ ജയറാമിന് ഇ.ഡി നോട്ടീസ്; ചൊവ്വാഴ്ച ഹാജരാകണം
​കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇ.ഡി) നോട്ടീസ്. വരും ആഴ്ചയിലെ ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം.
​അന്വേഷണം ചെന്നൈയിലെ വീട്ടിലെ ദൃശ്യങ്ങളെക്കുറിച്ച്:
​ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
​എസ്.ഐ.ടിയുടെ ക്ലീൻചിറ്റ് നിലനിൽക്കെ ഇ.ഡി നീക്കം:
​നേരത്തെ ഈ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു. നടന് സ്വര്‍ണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നുമായിരുന്നു എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
https://chat.whatsapp.com/EXeWb7plkh0HsBMLBuqTPA

0
62 views

Comment