
കോങ്ങമലയിലെ കരിങ്കൽ കോറി നിർത്തലാക്കുകകാവനൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്
മലപ്പുറം ജില്ലയിലെ കാവനൂർ പഞ്ചായത്തിൽചെക്കുളത്തിനും ആമയൂരിനും ഇടയിൽ പ്രവർത്തിക്കുന്ന കോങ്ങമല യിലെ കരിങ്കൽ കോറി കാരണം പ്രദേശവാസികൾ ദുരിതത്തിലാണ് രണ്ടുപ്രാവശ്യം മണ്ണിടിച്ചിലുണ്ടായിട്ടുള്ള കോങ്ങമലയിലാണ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ കോറി പ്രവർത്തിക്കുന്നത് കരിങ്കൽ കോറിയുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുമെന്ന് ജില്ലാ മണ്ണ് സംരക്ഷണം ഓഫീസർ റിപ്പോർട്ട് നൽകിയതായുംപറയുന്നുപ്രദേശത്ത് വീടുകളിൽ സംഭവിച്ചിട്ടുണ്ടെന്നും പൊടി ശല്യം കാരണം അലർജി പോലുള്ള അസുഖങ്ങളും പ്രദേശത്തുകാർക്ക് ഉണ്ടാകുന്നുണ്ട് അടുത്തുള്ള ഒരു വീട്ടിലെ കിണറിലെ വെള്ളം അപ്രത്യക്ഷമായി താങ്ങി നിർത്തുന്ന ഒരു ആണിക്കലാണ് പൊട്ടിച്ചെടുക്കുന്നത് ഇത് ഇപ്പോൾ ദുരന്തത്തിന് കാരണമാകുമെന്നും പ്രദേശവാസികൾ പറയുന്നു മഴക്കാലം എത്തുന്നതോടെ ഉരുൾപൊട്ടൽ സാധ്യത ഭീഷണിയിലാണ് പ്രദേശവാസികൾ ഈ വിഷയങ്ങൾ ഉന്നയിച്ചു ഇതിനെതിരെ കാവനൂർ പഞ്ചായത്ത് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു സൂചന സമരം എന്നുള്ള രീതിയിലാണ് ഇന്ന് കാവനൂർ പഞ്ചായത്തിലേക്ക് കോങ്ങമല സംരക്ഷ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത് മാർച്ചിൽ ഷെഫീഖ് ചങ്ങര 17ാം വാർഡ് മെമ്പർ,മുഹമ്മദ് കൈപ്പകശ്ശേരി, അസ്കർ ആമയൂർ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് , സുഗീഷ് നെച്ചിക്കാട്, ബാലകൃഷ്ണൻ ആമയൂർ, മുഹമ്മദാലി, ഇബ്രാഹിം മാസ്റ്റർ, ചന്ദ്രൻ വെളുത്തോടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജുഷ, ഡോക്ടർ സുരേഷ് ബാബു ,അബ്ദുൽ നാസർ തൃക്കലങ്ങോട് ഒന്നാം വാർഡ് മെമ്പർ തുടങ്ങിയവർ സംബന്ധിച്ചു പരിപാടി പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മമ്പാട് ഉദ്ഘാടനം ചെയ്തു