റഹ്‌മാൻ വാഴക്കാടിന്
ഫോക് ലോർ
അവാർഡ്
: നാല് പതിറ്റാ ണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് പ്രവർത്തിച്ച് വരുന്ന റഹ്‌മാൻ വാഴക്കാട് ഫോക് ലോർ അവാർഡിന് അർഹനായി. മാപ്പിള കലാ രംഗത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്‌കാരത്തിന് അർഹനായത് .1990 മുതൽ കോഴിക്കോട് ആകാശവാണി യിലൂടെ മുസ്‌ലിം ഭക്തിഗാനം അവതരിപ്പിച്ചു വരു ന്നു. വർഷങ്ങളായി സം സ്ഥാന സ്‌കൂൾ കലോത്സ വത്തിലും യൂണിവേഴ്‌സി റ്റി കലോത്സവങ്ങളിലും
വിധികർത്താവാണ്. വിവിധ ചാനലുകളിൽ വിശേഷ ദിവസങ്ങളിൽ നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആൽബങ്ങളിൽഗാനം ആലപിച്ചിട്ടുണ്ട്.കാലിക്കറ്റ് യൂ ണിവേഴ്‌സിറ്റി യിൽ നിന്നും സ ദ്‌ഗുരു പുരസ്‌കാരം, പ്രഥമ ചാന്ദ് പാഷാ പുരസ്കാരം, കോഴിക്കോട് സൗഹൃദ വേദി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്
കോഴിക്കോട് ലിബി ബുക്‌സ് പ്രസിദ്ധീക രിച്ച 'മാപ്പിള കലാ സാഹി ത്യം മലയാളത്തിൽ' കൃതി യുടെ കർത്താവാണ്. വാഴ ക്കാട് ഡി.യു.എ കോളജ് അസോസിയേറ്റ് പ്രൊഫ സർ ആയിരുന്നു