logo

നവീകരിച്ച വാഴക്കാട് SჄS സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വാഴക്കാട്: നവീകരിച്ച SჄS സാന്ത്വന കേന്ദ്രം കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര് ഉദ്ഘാടനം ചെയ്തു, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം കെ നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു, സി എച്ച് റഹ്മതുല്ലാഹ് സഖാഫി എളമരം (സെക്രട്ടറി എസ് വൈ എസ് കേരള) കീ നോട്ട് അവതരിപ്പിച്ചു, ഐ എസ് പി ടൗൺ സുന്നി ജുമാമസ്ജിദ് മഹല്ല് ഖതീബ് സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അനന്തായൂർ, വാഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ്, എം എ ഷുക്കൂർ സഖാഫി മുതുവല്ലൂർ (എസ് വൈ എസ് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട്), മുഹമ്മദ് സാലിം ജൗഹരി വണ്ടൂർ (ഇമാം ടൗൺ സുന്നി ജുമാമസ്ജിദ്), വാഴക്കാട് ടൗൺ സുന്നി മഹല്ല് ജമാഅത്ത് പ്രസിഡൻ്റ് എം പി സുബൈർ മാസ്റ്റർ മഖ്ദൂമി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി നജ്മുദ്ധീൻ ശാമിൽ ഇർഫാനി, എം സി സിദ്ധീഖ് മാസ്റ്റർ ആക്കോട് (മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്), ഫൈസൽ കൽപ്പള്ളി (സിപിഐഎം വാഴക്കാട് ഏരിയാ സെക്രട്ടറി), ജൈസൽ എളമരം (ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്), ഒ കെ അയ്യപ്പൻ (സിപിഐ), അഷ്റഫ് റിദാൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ ടി ശിഹാബ് മാസ്റ്റർ (ബ്ലഡ് ഡൊണേഷൻ വാഴക്കാട്), സുരേഷ് എം സി തിരുവാലൂർ (ട്രോമാകെയർ), എം കെ ശഫീഖ് ഹുസൈൻ (വാഴക്കാട് ഐഎസ്പി സെൻ്റർ പ്രസിഡൻ്റ്) തുടങ്ങിയവർ ആശംസകൾ നേർന്നു, വാഴക്കാട് ടൗൺ സുന്നി മഹല്ല് ജമാഅത്ത് ഫൈനാൻസ് സെക്രട്ടറി സി ബഷീർ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു, സാന്ത്വനം കോ: ഓഡിനേറ്റർ ഷബീർ അലി മാസ്റ്റർ എം സി സ്വാഗതവും, യൂണിറ്റ് എസ് വൈ എസ് പ്രസിഡൻ്റ് യഹ്‌യ മാസ്റ്റർ നന്ദിയും പറഞ്ഞു.

7
1437 views