logo

സ്പെഷ്യൽ കവറേജ്: ലക്ഷദ്വീപിന്‍റെ മേൽ കേന്ദ്ര സർക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം — ദ്വീപുകൾ കടുത്ത പ്രതിസന്ധിയിലേക്ക്.

ലക്ഷദ്വീപ് | ജൂലൈ 21, 2025

ലക്ഷദ്വീപ് ദ്വീപസമൂഹം നിലവിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വെറും പരിസ്ഥിതി പ്രശ്നങ്ങളോ ഭരണപരിഷ്‌ക്കാരങ്ങളോ മാത്രമല്ല. ഇപ്പോൾ ദ്വീപുകൾ അഭിമുഖീകരിക്കുന്നതായ വലിയ ഭീഷിയെന്തെന്നാൽ കേന്ദ്ര സർക്കാരിന്റെ “അപ്രഖ്യാപിത സാമ്പത്തിക ഉപരോധം” ആണെന്നാണ് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ തൊഴിൽരംഗം വരെ ബാധിക്കുന്ന തരത്തിൽ കേന്ദ്ര ധനസഹായം കുത്തനെ കുറയ്ക്കുന്നത് ദ്വീപുകളുടെ ദൈനംദിനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

ധനസഹായം കുറച്ച് പദ്ധതികൾ മുടങ്ങി

കേന്ദ്ര പദ്ധതികൾക്ക് കീഴിൽ ലഭിക്കേണ്ട ധനസഹായം ലഭിക്കുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ രണ്ട് വർഷമായി സംവരണം ചെയ്ത തുക ലഭിക്കാതെ വന്നതോടെ മേഖലയിൽ വലിയതോതിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മാസങ്ങളായി കുടിശ്ശികയായി നിൽക്കുകയാണ്. ആയിരത്തോളംവരുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു. സർക്കാർ വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളെല്ലാം തിരികെ നൽകി. പഞ്ചായത്ത് ഫണ്ടുകൾ നിർത്തലാക്കാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലും റദ്ദാക്കി.

കപ്പൽ ടിക്കറ്റുകൾ ഇരട്ടിയിലധികം വിലവർധിപ്പിച്ചു. വൈദ്യുതി ചാർജും കുത്തനെ കൂട്ടി. PWD ലോക്കൽ കോൺട്രാക്റ്റുകൾ വിളിക്കാതെയായി, ഇൻഫ്ര സ്ട്രക്ചർ ഡെവലപ്മെന്റിന് ലിബേഴ്സിനെ പോലും പുറത്തുനിന്ന് ഇറക്കി, ദ്വീപിലേക്ക് വരേണ്ട ഓരോ നയാ പൈസയും വിദഗ്ദ്ധമായി തടഞ്ഞു.

ഫിഷറ്മാൻ കോപ്പറേറ്റീവ്, വനിതാ ഗ്രൂപ്പുകൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും ഇതുമൂലം മന്ദഗതിയിലാണ്.

പൂർണമായും പട്ടിക വർഗ ത്തിൽ പെട്ട മുസ്ലിം വിഭാഗങ്ങൾ വസിക്കുന്ന ലക്ഷദ്വീപിൽ ദ്വീപുകാർ കേന്ദ്ര സർക്കാരിന് തദ്ദേശീയ രാഷ്ട്രീയ പിന്തുണ നൽകാത്തതിനാൽതന്നെ അവരെ അവഗണിക്കുകയാണ്.

“2022 മുതൽ ഫണ്ടുകൾ മുടങ്ങി തുടങ്ങി. ഇപ്പോൾ കുറഞ്ഞത് 60% പദ്ധതികൾ പ്രവർത്തനരഹിതമാണ്.” — നാഷണൽ റിസോഴ്‌സ് സെന്റർ റിപ്പോർട്ട്

യാത്രാ കപ്പലുകളും, ചരക്കുകപ്പലുകളും വെട്ടിചുരുക്കിയതോടെ വ്യാപാരമേഖലയിലും പ്രതിസന്ധികൾ രൂക്ഷമാണ്.

“പുതിയ ലോഗിസ്റ്റിക് പോളിസിയിലൂടെ നമ്മുടെ സാധനങ്ങൾ രണ്ടു ആഴ്ചകൾക്കിടയിൽ മാത്രമാണ് കിട്ടാറുള്ളത്. പല ചരക്കുകൾക്കും വില ഇരട്ടി ആയി.” — റഹ്മത് ഉല്ല, വ്യാപാരി, കൽപേനി

ആവർത്തിച്ചു കൊടുത്ത അപേക്ഷകളും, കേരള എം പി മാരടക്കം നടത്തിയ ഇടപെടലുകളോട് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലക്ഷദ്വീപിന് ചെലവഴിക്കപ്പെടുന്ന തുക കുത്തനെ കുറയുന്നുണ്ട് എന്നത് പൊതു ഡാറ്റകളും വ്യക്തമാക്കുന്നു.

ഈ “അപ്രഖ്യാപിത സാമ്പത്തിക ഉപരോധം” ദ്വീപുകളുടെ സുസ്ഥിര ഭാവിയെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.

33
3548 views