logo

കോതമംഗലം - കോതമംഗലത്ത്‌ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി സ്വകാര്യ ബസ്സുടമകളും.

കോതമംഗലം - കോതമംഗലത്ത്‌ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി സ്വകാര്യ ബസ്സുടമകളും.

ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തിക്കൊണ്ട് സ്വകാര്യ ബസ്സുകൾ ജൂൺ 3,4തീയതികളിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കുകയാണ്. അയിഷാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മാതൃകപരമായ പരിപാടി എം എൽ. എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.

നിരവധി യാത്രക്കാരും, വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ കോതമംഗലം ട്രാഫിക് എസ്. ഐ, സി. പി ബഷീർ, PBOA സെക്രട്ടറി നവാസ് സി. ബി ,അയിഷാസ് ഗ്രൂപ്പ് എം. ഡി ഷാജി തോപ്പിക്കുടിയിൽ, ഷംസുദ്ധീൻ തോപ്പിക്കുടിയിൽ തങ്കച്ചൻ ഇലഞ്ഞിക്കമാലി, അലോഷി ആവോലി, ദിലീപ് ഏ ജെ തുടങ്ങിയവർ പങ്കെടുത്തു.

സമൂഹത്തിന്റെയാകെ പിന്തുണയോടെ സംസ്ഥാനത്ത്‌ ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ സ്വകാര്യ ബസ്സുടമകളും പങ്കാളികളാകുന്നത് ഏറ്റവും മാതൃകാപരമായ പ്രവർത്തിയാണെന്ന് എം. എൽ. എ പറഞ്ഞു.

ബൈറ്റ് - ആൻറണി ജോൺ MLA

27
1401 views