ചക്രക്കസേരയിലിരുന്ന് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയ അന്തരിച്ചു.
മലപ്പുറം : വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമായ പത്മശ്രീ കെ വി റാബിയ (59) അന്തരിച്ചു. സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ വളർന്ന് സാമൂഹിക സാംസ്കാരിക രംഗത്തു മികവുറ്റ പ്രവർത്തനങ്ങളും, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തു ന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിതം സമൂഹത്തിനായി സമർപ്പിച്ചു. ഇവരുടെ പ്രവർത്തനങ്ങൾക്ക് നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുണ്ട്.
1994-ൽ ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൽ നിന്ന് ദേശീയ യുവജന അവാർഡ് നേടിയപ്പോഴാണ് അവർക്ക് ആദ്യത്തെ ദേശീയ അംഗീകാരം ലഭിച്ചത്. മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. അർബുദ രോഗ ബാധിതയായിരുന്നു.