കൊണ്ടോട്ടിയിൽ സ്റ്റെപ്സിന് ശിലയിട്ടു.
ഓട്ടീസം ബാധിച്ചവരുടെ മുഖ്യധാരവത്ക്കരണം സാമൂഹത്തിൻറെ ഉത്തരവാദിത്വം: സാദിഖലി തങ്ങൾ
കൊണ്ടോട്ടിയിൽ സ്റ്റെപ്സിന് ശിലയിട്ടു.
ഓട്ടീസം ബാധിച്ചവരുടെ മുഖ്യധാരവത്ക്കരണം സാമൂഹത്തിൻറെ ഉത്തരവാദിത്വം: സാദിഖലി തങ്ങൾ
കൊണ്ടോട്ടി: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് കീഴിൽ പുതുതായി ആരംഭിക്കുന്ന ശിഹാബ് തങ്ങൾ എംപവർമെൻറ് ആൻറ് പാലിയേറ്റീവ് സോണിൻറെ (സ്റ്റെപ്സ്) ശിലാസ്ഥാപനകർമ്മം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സമൂഹത്തിൽ ഏറെ പ്രയാസമനുഭവിക്കുന്ന ഓട്ടീസം ബാധിച്ചവർക്കായാണ് കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ വെട്ടുകാടാണ് സ്റ്റെപ്സ് ഒരുങ്ങുന്നത്.
ഓട്ടീസം ബാധിച്ചവരുൾപ്പെടെ ഭിന്നശേഷിയുള്ളവരോട് പ്രത്യേകമായ കരുതലും പരിഗണനയും സമൂഹത്തിൽ അനിവാര്യമാണെന്ന് സാദിഖലി തങ്ങൾ ഓർമിപ്പിച്ചു. അവരുടെ മുഖ്യധാരവത്ക്കരണം സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന്റ ഉത്തരവാദിത്വമാണ്. കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സാമൂഹ്യ സേവനത്തിന്റെയും ആശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ശിഹാബ് തങ്ങളുടെ സ്മരണയിൽ ഇത്തരത്തിലുള്ള സ്ഥാപനം തുറക്കപ്പെടുന്നത് മാതൃകാപരമാണ്.
ഭിന്നശേഷിയുള്ളവരോട് പ്രത്യേകമായ കരുതലും വത്സല്യവും പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ശിഹാബ് തങ്ങളെന്നും സാദിഖലി തങ്ങൾ ഓർമിപ്പിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി എ ജബ്ബാർ ഹാജി പദ്ധതി വിശദീകരിച്ചു.
സ്റ്റെപ്സ് പ്രോജക്ട് ലോഞ്ചിംഗ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.
വെബ്സൈറ്റ്
ലോഞ്ചിംഗ് കർമ്മം ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി നിർവ്വഹിച്ചു. ഭൂമിയുടെ രേഖ
ഏറ്റുവാങ്ങൽ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, നിർമ്മാണ കരാർ കൈമാറൽ ദേശീയ ട്രഷറര്‍ പി വി അബ്ദുൽ വഹാബ് എംപിയും, ഫണ്ട്
ഏറ്റുവാങ്ങൽ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളും, ലോഗോ പ്രകാശനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോടും, സപ്ലിമെന്റ് പ്രകാശനം സയ്യിദ് റഷീദലി ശിഹാബ് തങ്ങളും , അവാർഡ് ദാനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും നിർവഹിച്ചു.
സിഇഒ പിവി മൂസ റിപ്പോർട്ട് അവതരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നിർവഹിച്ചു. സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ,
ഡോ ഹുസൈൻ മടവൂർ, പി മുജീബ് റഹ്മാൻ, പി.എൻ അബ്ദുല്ലത്തീഫ് മദനി, പികെ ഫിറോസ്, എം എൽ എ മാരായ പി അബ്ദുൽ ഹമീദ്, ടി വി ഇബ്രാഹിം, പി ഉബൈദുള്ള, സിപി എം ജില്ലാ സെക്രട്ടറി വി പി അനിൽ, നിയാസ് പുളിക്കലകത്ത്, കുഞ്ഞിമോൻ കാക്കിയ, അശ്റഫ് വേങ്ങാട്ട്, പി കെ സി അബ്ദുറഹ്മാൻ, മുനിസിപ്പൽ ചെയർപേഴ്സൺ നിതാ ഷഹീർ സി എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു, പി കെ ബാബുരാജ്, എളങ്കയിൽ മുംതാസ്, അഡ്വ: എം കെ സി നൗഷാദ്, ടി പി വാസുദേവൻ മാസ്റ്റർ, പി കെ അബ്ദുള്ള കോയ, പി സുബ്രഹ്മണ്യൻ, ഡോ: പി അഹമ്മദ്, ഡോ:സിയാദ്, ഡോ: ദിനേശ്, സറീന ഹസീബ്, സുഭദ്ര ശിവദാസൻ, എം പി ഷരീഫ ടീച്ചർ, പി എ അസ്‌ലം മാസ്റ്റർ, ജൗഹർ കുനിയിൽ, മുഹസില ഷഹീദ്, കെ കെ കുട്ട്യാലി, മുജീബ് മുണ്ടക്കുളം, പി സുശീല, റഷീദലി ബാബു പുളിക്കൽ, റഫീക് നെൻഡോളി, ഹസ്സൻ അബ്ദുൽ സലാം ചൊക്ലി, കാരാടൻ സുലൈമാൻ ഹാജി, ഇസ്മായിൽ ഹുദവി, ഇസ്മായിൽ മുണ്ടക്കുളം, ടിപിഎം ബഷീർ, പാലത്തിങ്ങൾ കബീർ, ഖാദർ ഹാജി കാസർകോട് എന്നിവർ ആശംസകൾ അർപ്പിച്ചു. പി വി അഹമ്മദ് സാജു നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഭിന്നശേഷിക്കാരുടെ കലാപരിപാടികളും ഗാനവിരുന്നും ബഷീർ മമ്പുറം ഉദ്ഘാടനം ചെയ്തു. അസിം വെളിമണ്ണ മുഖ്യഥിതിയായിരുന്നു
നാസർ ഒളവട്ടൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശബ്ന പൊന്നാട്, അസിൻ വെള്ളില, അബ്ദുൽ ഹയ്യ്, സമദ് കൊട്ടപ്പുറം എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.