logo

തെരുവു കച്ചവടവും കയ്യേറ്റങ്ങളും ഒഴിപ്പിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത് നടപടികൾ തുടങ്ങി



എടവണ്ണപ്പാറ:തെരുവു കച്ചവടവും കയ്യേറ്റങ്ങളും ഒഴിപ്പിച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്ത് നടപടികൾ തുടങ്ങി
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് എം കെ നൗഷാദിന്റെയും വാർഡ് മെമ്പർ സരോജിനിയുടെയും വാർഡ് മെമ്പർ.കെ .പി മൂസകുട്ടിയുടെയും വാഴക്കാട് എച്ച് ഐ ഡാനിഷിൻ്റെയും നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്

എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ അനധികൃതമായി കെട്ടി ഉണ്ടാക്കിയ താൽക്കാലിക ഷെഡ്ഡ് പൊളിച്ച് നീക്കി, വരും ദിവസങ്ങളിൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി

മാലിന്യമുക്ത കേരളം എൻറെ നാട് നല്ല നാട് ശുചീകരണ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് വാഴക്കാട് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു

0
1483 views