logo

കൗമാരം കരുതലോടെ, ലഹിരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരമറ്റം സെൻ്റ് ഇഗ്ഷ്യേസ്

കൗമാരം കരുതലോടെ, ലഹിരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരമറ്റം സെൻ്റ് ഇഗ്ഷ്യേസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള സോഷ്യൽ മീഡിയാ ക്യാമ്പയിൻ ആരംഭിച്ചു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ.ഉൽഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സിമി സാറാമാത്യൂ, ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ എം.എം.ബഷീർ, പി.ടി.എ.പ്രസിഡണ്ട് കെ.എ.റഫീക്ക്, മാനേജിംഗ് കമ്മറ്റിയംഗം ഡോ: ജോർജ്, എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ, അധ്യാപകരായ പ്രീമ , ജയ, നോബി എന്നിവർ സംസാരിച്ചു.

0
254 views