logo

പുല്ലുപോലെ മാസം ഒരു ലക്ഷം സമ്പാദിക്കാം, ഒരു കോടി രൂപ ഇങ്ങനെ നിക്ഷേപിച്ച് നോക്കൂ

കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ടോ? എങ്കില്‍ നിക്ഷേപങ്ങള്‍ വളരെ നല്ലതാണ്. വയോധികരാണെങ്കില്‍ നമ്മുുടെ സമ്പത്ത് ഇരട്ടിയായി മാറാന്‍ നിക്ഷേപങ്ങള്‍ സഹായിക്കും. നിങ്ങളുടെ കൈവശം ഇപ്പോള്‍ 1 കോടി രൂപയുണ്ടെന്ന് കരുതുക. എങ്ങനെ നിങ്ങള്‍ മികച്ച നിക്ഷേപങ്ങളിലൂടെ അത് സ്ഥിര വരുമാന സ്രോതസ്സാക്കി മാറും.

ഒരു കോടി നിക്ഷേപിച്ച് കൊണ്ട് ഒരു വ്യക്തിക്ക് എങ്ങനെ ഇത്ര വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. തീര്‍ച്ചയായും ഇത്ര വലിയൊരു നിക്ഷേപത്താല്‍ ഒരു മാസം ഒരു ലക്ഷം രൂപ വരെ നമുക്ക് സമ്പാദിക്കാന്‍ സാധിക്കും. ഒരുപക്ഷേ നിങ്ങള്‍ ഇത് അത്ര ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. അത്തരം ചില ധനസമ്പാദന മാര്‍ഗങ്ങള്‍ പരിശോധിക്കാം.

ഒരു കോടി നിക്ഷേപിച്ച് മാസം വരുമാനമായി 1 ലക്ഷം നേടാനുള്ള ശ്രമങ്ങളില്‍ എപ്പോഴും റിസ്‌ക് കുറവുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. നിക്ഷേപിച്ച തുകയുടെ 12 ശതമാനം വരുമാനമാണ് നിങ്ങള്‍ക്ക് ആവശ്യം. അതായത് വര്‍ഷത്തില്‍ 12 ലക്ഷം ലഭിക്കേണ്ടി വരും. ഫിക്‌സഡ് ഇന്‍കം സ്‌കീമുകളില്‍ ഉയര്‍ന്ന നിരക്കില്‍ ഇത്ര തുക ലഭിക്കാം.


നികുതി നിരക്കുകളും ഇതോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. രണ്ട് ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്‌തേക്കും. സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാനും അതോടൊപ്പം തിരഞ്ഞെടുക്കാം. ഒന്നിലധികം ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 10 മുതല്‍ 12 ശതമാനം വരെ തുക തിരികെ ലഭിക്കാന്‍ സഹായിക്കും. ഓഹരികള്‍, സ്വര്‍ണം ഇവയില്‍ എല്ലാം ഒരേസമയം നിക്ഷേപിക്കുന്നത് റിസ്‌കും അതോടൊപ്പം റിട്ടേണും വര്‍ധിപ്പിക്കും. നിക്ഷേപങ്ങളില്‍ ഇത് ഒരു ബാലന്‍സ് കൊണ്ടുവരും. സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാനിലൂടെ നമ്മള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് കുറഞ്ഞ നികുതി മാത്രമേ ഈടാക്കൂ. ഫിക്‌സഡ് ഡെപ്പോസിറ്റ് വരുമാനങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഇതിനുണ്ടാവും.

1
0 views