logo

താമരക്കുളം വി.വി.എച്ച്.എസ്.എസ് അധ്യാപകൻ റാഫിരാമനാഥിനെ ആദരിച്ചു.

റാഫിരാമനാഥിനെ ആദരിച്ചു.


ചാരുംമൂട്: ശാന്തിനികേതൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാലയ വളപ്പിൽ ഔഷധത്തോട്ടവും, മിയാവാക്കി മാതൃകയിൽ വനവും നിർമിച്ച് സംരക്ഷിച്ചതിന് പ്രധാനമന്ത്രി മൻ കി ബാത് പ്രോഗ്രാമിലൂടെ പ്രശംസിച്ച താമരക്കുളം വി.വി.എച്ച്.എസ്.എസ് അധ്യാപകൻ റാഫിരാമനാഥിനെ ആദരിച്ചു. ശാന്തിനികേതൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.ജി. മാധവൻപിളള പുരസ്കാരം നല്കി. ശാന്തിനികേതൻ 2023-24 എസ്. എസ്. എൽ. സി ബാച്ചിൻ്റെ യാത്ര അയപ്പും, അനുമോദന സമ്മേളനവും ജി. വാസവൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശിവൻപിള്ള അധ്യക്ഷത വഹിച്ചു. ശാന്തിനികേതൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശിധരൻ നായർ, രഘു,അരവിന്ദ ഘോഷ്,സുഭാഷ്,ഷിബു എന്നിവർ സംസാരിച്ചു.



ഫോട്ടോ:
താമരക്കുളം വി.വി.എച്ച്.എസ്.എസ് അധ്യാപകൻ റാഫിരാമനാഥിനെ ശാന്തിനികേതൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.ജി. മാധവൻപിളള പുരസ്കാരം നല്കി ആദരിക്കുന്നു

118
1473 views