logo

മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് ജക്രാന്ത പൂക്കൾ

മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് ജക്രാന്ത പൂക്കൾ

ബിജു ലോട്ടസ്



അടിമാലി: സൗന്ദര്യം ഒളിപ്പിക്കുന്ന സ്വപ്നഭൂമിയായ
മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് ജക്രാന്ത പൂക്കൾ കണ്ണിനും മനസ്സിനും കുളിർമ സമ്മാനിക്കുന്നു. കൊച്ചി-ധനുഷ്കോടി 85 ദേശീയ പാതയിൽ പള്ളിവാസൽ മുതൽ ഹെഡ് വർക്ക്സ് അണക്കെട്ടുവരെയുള്ള ഭാഗത്തും മൂന്നാർ -മറയൂർ റോഡിൽ വാഗുവരെെ ഭാഗത്തുമാണ് ഏറ്റവും അധികം മരങ്ങൾ പൂവിട്ടിട്ടുള്ളത്. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച മരങ്ങളാണ് ഇന്ന് മൂന്നാറിൽ കാണുന്നതിലധികവും. ബയഗ്നോനീസ്യ പൂമര കുടുംബത്തിലെ ഒരു ഇനമാണ് നീലവാക എന്നറിയപ്പെടുന്ന ജക്രാന്ത. കേരളത്തിൽ ഏറ്റവും അധികം ജക്രാന്ത മരങ്ങൾ ഉള്ളത് മൂന്നാർ, മറയൂർ, ദേവികുളം മേഖലകളിലാണ്. ജക്രാന്തയുടെ വിദൂര ദൃശ്യം സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് പകർന്നു നൽകുന്നത്.
പച്ച ഇലകളില്ലാത്ത ഒരു വലിയ മരത്തിൻ്റെ പൂർണ്ണമായ നീലനിറം നൽകുന്ന നിലയിലാണ് നീലവാഗമരങ്ങൾ. ശാസ്ത്രീയനാമം ജക്രാന്ത മിമോസിഫോളിയ എന്നാണ്. പ്രദേശമാകെ പൂത്തുനിൽക്കുന്ന വൻ മരങ്ങളുടെ കാഴ്ച കാണാൻ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മൂന്നാറിൽ ഏറ്റവും അധികം ചൂടു ലഭിക്കുന്ന സമയമായ ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള മൂന്നു മാസത്തേക്കെങ്കിലും പൂക്കൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മാസമാണ് പൂക്കൾ ഏറെയും ഉണ്ടാവുക. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ജക്രന്ത മരങ്ങൾ ബ്രിട്ടീഷുകാർ ഒരു അലങ്കാര വൃക്ഷമായി നട്ടുപിടിപ്പിച്ചതാണ്.

ദക്ഷിണാഫ്രിക്കയിൽ പ്രിട്ടോറിയ സർവ്വകലാശാലയിൽ ഒരു വിശ്വാസമുണ്ടത്രെ. വർഷാന്ത്യ പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികളുടെ മേൽ തെരുവിൻ്റെ ഇരുവശങ്ങളിലും പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത പൂക്കൾ കൊഴിഞ്ഞ് ദേഹത്ത് വീണാൽ ഉന്നത മാർക്ക് ലഭിക്കുമത്രെ. പ്രിട്ടോറിയ നഗരത്തിൽ നിറയെ നീല വാഗമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച ലോക പ്രസിദ്ധമാണ്.

അമേരിക്കൻ സ്വദേശിയായ ഈ വൃക്ഷം മെക്സിക്കോ, അമേരിക്ക, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലും കൂടുതലായി കാണപ്പെടുന്നുണ്ട്. മൂന്നാറിലും ഏപ്രിൽ മാസത്തിൽ സമാനമായ സഹചര്യമാണുള്ളത്. മൂന്നാറിൻ്റെ നനുത്ത മഞ്ഞിൻ്റെ കുളിരിൽ പച്ചവിരിച്ച തേയിലത്തോട്ടങ്ങൾക്കിടക്ക് വയലറ്റ് കലർന്ന നീല മരങ്ങൾ വ്യാപകമായി നിൽക്കുന്നത് ഏതൊരു സഞ്ചാരിയുടെയും മനസ് കീഴടക്കുന്നതാണ്. മുൻപ് ഔഷധ കൂട്ടായും ജക്രാന്ത പൂക്കൾ ഉപയോഗിച്ചിരുന്നതായി ചരിത്രമുണ്ട്. മൂന്നാർ മേഖലയിൽ ഏറ്റവും അധികം പൂക്കൾ ഉള്ളത് വാഗുവരെെ മേഖലയിലാണ്. തമിഴിൽ വരെെ എന്നു പറഞ്ഞാൽ പാറക്കൂട്ടം എന്നാണ്. പാറക്കൂട്ടങ്ങൾക്കിടയിലാണ് നീല വാഗമരവസന്തം ഏറെയുള്ളത്. മൂന്നാറിൻ്റെ പ്രണയാർദ്രമായ ഈ ചേർത്തുപിടിക്കൽ ആവോളം ആസ്വദിക്കാൻ ഇനി സഞ്ചാരികളുടെ ഒഴുക്കാണ് മൂന്നാറിലേക്ക് ...

ചിത്രങ്ങൾ - മൂന്നാറിൽ ജക്രാന്ത പൂക്കൾ നിറഞ്ഞ മരങ്ങൾ

7
13 views
2 comment  
  • Shaji K K

    Please shair നമ്പർ

  • Shaji K K

    സർ താങ്കളുടെ കോണ്ടാക്ട് നമ്പർ എനിക്ക് ഒന്ന് തരാമോ, അല്ലെങ്കിൽ 6282241568എന്ന നമ്പറിൽ ഒന്ന് വിളിച്ചാലും മതി ഇത് എന്റെ whatsup നമ്പർ കൂടി യാണ്, എന്റെ സ്ഥലം മൂന്നാറിനടുത്തു കുഞ്ചിത്തണ്ണി യാണ്, ഞങ്ങൾ ഇവിടെ കുറെ മീഡിയ വർക്കർ മാരുണ്ട്, റിപ്പോട്ടേഴ്‌സ്, അതിനെ ക്കുറിച്ച് ഒന്ന് സംസാരിക്കുവാൻ കൂടിയാണ് പ്ലീസ്