logo

ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു..... രണ്ടു മലയാളികൾ ഉൾപ്പടെ 6 പേർക്ക് പരിക്ക്

ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു.....

രണ്ടു മലയാളികൾ ഉൾപ്പടെ 6 പേർക്ക് പരിക്ക്

ബിജു ലോട്ടസ്

അടിമാലി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. രണ്ടു മലയാളികൾ ഉൾപ്പടെ 6 പേർക്ക് പരിക്ക്. ഇസ്രായേലിൽ കാർഷിക മേഖലയിൽ ജോലിക്കെത്തിയ കൊല്ലം കച്ചച്ചിറ വാടി കാർമ്മേൽ കോട്ടേജിൽ മാക്സ് വെൽ- റോസിലി ദമ്പതികളുടെ മകൻ പാട്നിബിൻ മാക്സ് വെൽ (30) ആണ് കൊല്ലപ്പെട്ടത്. ഇടുക്കി സ്വദേശി ബുഷ് ജാേർജ് (30), കൊല്ലം സ്വദേശി മെൽബിൻ പാേൾ (32) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ കൃഷിയിടത്തിൽ ജാേലി നോക്കിയിരുന്ന 4 തായ്‌ലൻഡ് സ്വദേശികൾക്കും പരിക്കേറ്റു. ഇസ്രയേലിൻ്റെ വടക്കേ അതിർത്തിയായ ലബാനോലിലാണ് ആക്രമണം നടന്നത്. ഹിസ്ബുള്ള വിഭാഗത്തിൻ്റെ മിസെെൽ ആക്രമണത്തിലാണ് കിരിയാത്ത്, ഷിമോണെ പ്രദേശങ്ങളിലുണ്ടായിരുന്ന ജീവനക്കാർക്ക് അപകടം സംഭവിച്ചത്. പുലർച്ചെ അപകടം നടന്ന ഉടനെ എയർ ആമ്പുലൻസുകളിൽ ഇവരെ പെത്തത്തിക്ക, റമ്പാമിലെ ഹൈഫ, സഫേത്ത് എന്നീ മൂന്നിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ നിബിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇൻഡ്യൻ എംബസിയുടെ നിർദ്ദേശപ്രകാരം മലയാളി കൂടിയായ അരുൺ വർഗീസിൻ്റെ നേതൃത്വത്തിൽ വോളൻ്റിയറായി സഫേത്ത് ആശുപത്രിയിൽ എത്തി മൃതദേ
ഹം തിരിച്ചറിഞ്ഞു. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ജി.പി.എസ് സംവിധാനം താൽക്കാലികമായി സർക്കാർ നിർത്തലാക്കിയിരുന്നു. ഇതുമൂലം ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രികൾ തേടി കണ്ടെക്കാനായതെന്ന് ഇവർ പറഞ്ഞു.
നിബിൻ്റെ ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം ടെൽ അവിവിലെ ഫോറൻസിക് സെൻ്ററിലേക്ക് മാറ്റി. ഇൻഡ്യൻ എംബസി ചീഫ് ഓഫീസർമാരായ മിസ്ര, ദിനേഷ് തുടങ്ങിയവരുടെ ഇടപെടലിനെ തുടർന്ന് വൈകുന്നേരത്തോടെ പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കി വരികയായിരുന്നു. പാസ്പോർട്ട് സറണ്ടർ ചെയ്യുക, ക്ലിയറൻസ് വാങ്ങുക തുടങ്ങിയ നടപടികളും പൂർത്തിയാക്കി വരികയാണ്. ഈ മാസം ഏഴിന് ടെൽ അവില്‍ നിന്ന് വിമാനത്തിൽ മൃതദേഹം കേരളത്തിൽ എത്തിക്കുമെന്ന് ഇൻഡ്യൻ എംബസി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട നിബിന് നാലുവയസ്സുള്ള മകൾ ഉണ്ട്. കൂടാതെ ഭാര്യ ഫെയാേണ ഫാബിയാൻ 8 മാസം ഗർഭിണിയാണെന്നും ബന്ധുക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം കൃഷി ജോലികൾക്കായി ഇസ്രയേലിലേക്ക് പോയത്.

കുടുംബത്തിന് ഇസ്രയേൽ സർക്കാരിൻ്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും കൂടുതൽ കാര്യങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്നും ഇൻഡ്യയിലുള്ള ഇസ്രയേൽ കോൺസുലേറ്റ് ജനറൽ റ്റമ്മി ബെൻ ഹെെo പറഞ്ഞു.

രണ്ടു വർഷം മുൻപ് ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. നേഴ്സായി ജോലി ചെയ്യുന്നതിനിടെയായിരുന്നു സൗമ്യയുടെ മരണം.
ഇസ്രയേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അടുത്തിടെ നിരവധി ആളുകൾക്ക് കാർഷിക, കെട്ടിട നിർമ്മാണ മേഖലകളിൽ ഇസ്രായേലിൽ ജോലിക്കായി അവസരം ലഭിച്ചിരുന്നു.

14
310 views
1 comment  
  • Shaji K K

    സർ പ്ലീസ് ഷെയർ യുവർ കോണ്ടാക്ട് നമ്പർ my നമ്പർ 6282241568(വാട്സ്ആപ്പ് )