logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

കോടികൾ നൽകി സ്റ്റാലിൻ തമിഴ്നാട്‌ കോൺഗ്രസിനെ വിലയ്ക്കെടുത്തു: വിജയ്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡിഎംകെയെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കവെ, തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയുണ്ടെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു. തന്നെ രാഷ്ട്രീയമായി തടയാൻ വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരൂരിലെ തിരക്കിനിടെയുണ്ടായ മരണങ്ങളും മറ്റ് വിവാദങ്ങളും തന്നെ തളർത്തിയിട്ടില്ലെന്ന് വിജയ് വ്യക്തമാക്കി. തന്റെ യോഗങ്ങൾ തടയാൻ സർക്കാർ മാർഗരേഖകൾ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ലെന്നും, ഇപ്പോൾ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻക്കെതിരെയും വിജയ് വിമർശനം ഉന്നയിച്ചു. കോൺഗ്രസിനെ പണം നൽകി സ്വാധീനിച്ചുവെന്നും, സംസ്ഥാനത്ത് ഇപ്പോൾ ‘പണപ്പെട്ടി സഖ്യം’ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ, ഡിഎംകെയും ബിജെപിയും ഒന്നിച്ച് തന്നെ തടയാൻ ശ്രമിക്കുന്നുവെന്നും വിജയ് പറഞ്ഞു. അണ്ണാദുരൈയും കാമരാജും നൽകിയ നല്ല ഭരണകാലം തിരികെ കൊണ്ടുവരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ജനങ്ങൾ ഒരു അവസരം കൂടി നൽകണമെന്നും തമിഴ്നാട്ടിന്റെ ഭാവി മാറ്റാൻ തനിക്ക് കഴിയും എന്നും വിജയ് ആവേശഭരിതമായി അഭ്യർത്ഥിച്ചു. വിജയുടെ ഈ പ്രസംഗം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചര്‍ച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

2
447 views

Comment