logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

പെരുമാറ്റച്ചട്ടം ലംഘിച്ചു; അടൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കും

പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അടൂർ യുഡിഎഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാറിനെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളിലും സ്ഥാനാർഥികൾ ഇടപെടാൻ പാടുള്ളതല്ല. ഇത് ലംഘിച്ച് സി വി ശാന്തകുമാർ മാധ്യമങ്ങളോട് സംസാരിച്ചെന്നാണ് പരാതി.

2
600 views

Comment