കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും
ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുക. തിരിച്ചുവരവിന് കോണ്‍ഗ്രസം മൂന്നാം തവണയും വിജയം തുടരാൻ ബിജെപിയും പ്രതീക്ഷയിൽ ശക്തമായ പോരാട്ടമാണ് അസമിൽ നടക്കുക. മുന്നണികൾ തമ്മിൽ വാക്പോരും മുറുകുകയാണ്.
ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കഴിഞ്ഞ ദിവസം പ്രസ്‍താവന നടത്തിയിരുന്നു. അതിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖർഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അതിനെതിരെ പ്രതികരിച്ചു. ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വാക്പോരുകൾ മുറുകുമ്പോൾ പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. തുടരുമോ തിരിച്ചുവരുമോ എന്നത് പ്രവചനാതീതമാണ്.