logo

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസിൽ നിന്നും കർണാടക മദ്യം പിടികൂടി.



കണ്ണൂർ : കർണാടക മദ്യം പിടികൂടി. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്ക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മടിക്കേരിയിൽ നിന്നും തലശേരിയിലേക്കു പോകുന്ന ബസ്സിൽ നിന്നും 8 കുപ്പി(6.125 ലിറ്റർ) കർണാടക മദ്യം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്തു ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സ്സസൈസ് ഇൻസ്പെക്ടർ ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ,കലേഷ് എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും ഉണ്ടായിരുന്നു

8
1155 views